Sorry, you need to enable JavaScript to visit this website.

പിണറായിയെ കാണണം, കാലില്‍ വീഴണം- ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കണ്ണൂര്‍- മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പിണറായിയെ തീര്‍ച്ചയായും കാണണം. വേണമെങ്കില്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കും, കാലു പിടിക്കും- അദ്ദേഹം പറഞ്ഞു.
പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെ പേരിലായിരുന്നു പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നതെന്നും പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ലെന്നും കുഞ്ഞനന്തന്‍ പറഞ്ഞു.

പ്രത്യയശാസ്ത്ര തര്‍ക്കം വ്യക്തിപരമായി പോയി. പ്രത്യയശാസ്ത്രം മാത്രമായിരുന്നെങ്കില്‍ കാലു പിടിക്കേണ്ടതിന്റെയും മാപ്പു പറയേണ്ടതിന്റെയും കാര്യമില്ല. ഇത് വ്യക്തിപരമായി തിരിച്ചു കളഞ്ഞെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പിണറായി വിജയനുമായി എനിക്ക് വ്യക്തിപരമായ ഭിന്നതയൊന്നുമില്ല. പരസ്പരം ഒന്നും അറിയിക്കാറൊന്നുമില്ലെങ്കിലും പണ്ട് ഇവിടെ തന്നെയായിരുന്നല്ലോ. ക്യാമ്പ് ചെയ്തിരുന്നതും. പിണറായിയെ കാണണമെന്ന് തോന്നുന്നുണ്ട്. കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ടി.വി ശ്രദ്ധിക്കും. ഇന്നും കൂടിയുണ്ടായിരുന്നു. നിയമസഭയില്‍ മറുപടി പറയുന്നത്. ഇപ്പോള്‍ അസംബ്ലി നടന്നുകൊണ്ടിരിക്കുകയാണല്ലോ.

പിണറായിയെ കാണണം. തീര്‍ച്ചയായും കാണണം. ഞാന്‍ വേണമെങ്കില്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കും, കാലു പിടിക്കും. പ്രത്യയശാസ്ത്രം തര്‍ക്കം വ്യക്തിപരമായി പോയിട്ടുണ്ട്. പ്രത്യയശാസ്ത്രം മാത്രമായിരുന്നെങ്കില്‍ കാലു പിടിക്കേണ്ടതിന്റെയും മാപ്പു പറയേണ്ടതിന്റെയും കാര്യമില്ല. ഇത് വ്യക്തിപരമായി തിരിച്ചു കളഞ്ഞു. എനിക്കു വേണ്ടി ഒരു കാര്യവും ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടില്ല- കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

 

 

Latest News