വിദഗ്ധരെ വിശ്വസിക്കാം, വാക്‌സിന്‍ അഭ്യൂഹങ്ങള്‍ തള്ളണം-കെജ് രിവാള്‍

ന്യൂദല്‍ഹി- കോവിഡ് വാക്‌സിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ചെവി കൊടുക്കരുതെന്നും വിദഗ്ധരെ വിശ്വസിക്കണമെന്നും  ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അഭ്യര്‍ഥിച്ചു.


കോവിഡിനെതിരെ ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ രാജ്യത്ത് ആരംഭിച്ചിരിക്കെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.


ലോക്‌നായക് ജയ്പ്രകാശ് നാരായണ്‍ (എല്‍.എന്‍.ജെ.പി) ആശുപത്രിയില്‍ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരുമായി മുഖ്യമന്ത്രി കെജ് രിവാള്‍ സംസാരിച്ചു. കോവിഡ് പോരാട്ടത്തില്‍ അവര്‍ നല്‍കിയ സംഭാവനകളെ അഭിനന്ദിച്ചു.


എല്ലാവരും സന്തോഷത്തിലാണെന്നും ആര്‍ക്കും ഒരു കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിന്‍ സുരക്ഷിതമാണെന്ന് വിദഗ്ധര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും ആരും വിശ്വസിക്കരുത്. വാക്‌സിന്‍ സ്വീകരിച്ചാലും സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും തുടരണമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News