വൈകിപ്പോയി വാട്‌സാപ്പെ; നിലപാടുമാറ്റം ട്വിറ്ററില്‍ ട്രോള്‍ മഴയായി

നാലു കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ വാട്‌സാപ്പ് തങ്ങളുടെ പുതിയ വിവാദ പ്രൈവസി പോളിസി നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് മാറ്റിവച്ച വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്ന ട്രോളുകളായി. യൂസര്‍മാരുടെ പ്രതിഷേധം കണ്ട് വാട്‌സാപ്പ് പേടിച്ചു പോയി എന്നാണ് പലരും വിശേഷിപ്പിച്ചത്. ട്വിറ്റര്‍ കവലയില്‍ സ്ഥിരംവെടികളുമായി കഴിഞ്ഞ് കൂടുന്നവരാണ് കാര്യമായി വാട്‌സാപ്പിനെ ട്രോളാനെത്തിയിരിക്കുന്നത്. വാട്‌സാപ്പിന്റെ പിന്‍മാറ്റം അല്‍പ്പം വൈകിപ്പോയി എന്ന് ചിലര്‍. വാട്‌സാപ്പിന്റെ ധാര്‍ഷ്ട്യത്തില്‍ പ്രതിഷേധിച്ച് ലക്ഷക്കണക്കിന് യുസര്‍മാര്‍ ടെലഗ്രാമിലേക്കും സിഗ്‌നലിലേക്കും ചുവടു മാറിക്കഴിഞ്ഞിട്ട് ഇനി എന്തു ചെയ്യാനാണെന്ന് ഇവര്‍ ചോദിക്കുന്നു. പുതിയ പോളിസി അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി എട്ടിന് അക്കൗണ്ടി പൂട്ടിക്കളയുമെന്ന ഭീഷണിയുമായി വന്ന വാട്‌സാപ്പ് ഒടുവില്‍ കണ്‍കെട്ടിലെ കീലേരി അച്ചുവിനെ പോലെ യൂസര്‍മാര്‍ കൊങ്ങ്ക്കു പിടിച്ചപ്പോള്‍ ഊരിയ കത്തി ഉറയിലേക്ക് തിരിച്ചിട്ടു പോയി എന്ന മട്ടിലായി.

പുതിയ പോളിസിയെ കുറിച്ച് അന്വേഷിച്ചവര്‍ക്ക് നന്ദി അറിയിച്ചും കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നതായി വ്യക്തമാക്കിയും വാട്‌സാപ്പ് ചെയ്ത ട്വീറ്റിനു മറുപടിയായി ട്വിറ്ററില്‍ നിറഞ്ഞ ചില ബോളിവൂഡ് സിനിമാ ട്രോള്‍ ചിത്രങ്ങളാണ് താഴെ.

Image

Image

Image

Image

Image

Image

Image

 

Latest News