ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,42,841 ആയി. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുളഅള രോഗികളുടെ എണ്ണം 2,11,033 ആണ്.
24 മണിക്കൂറിനിടെ 175 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,52,093 ആയി. 16,977 പേര് കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവര്‍ 1,01,79715 ആയി. രോഗികളുടെ എണ്ണവും മരണവും കുറയുന്നത് വലയി ആശ്വാസമാണ് പകരുതന്നത്.






