Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളും ബാലാവകാശങ്ങളും 

ഇന്ന് ശിശുദിനം 

ഒരു ശിശുദിനം കൂടി. പതിവുപോലെ ചാച്ചാ നെഹ്‌റുവിന്റെ അപദാനങ്ങൾ വാഴ്ത്തിയാണ് മിക്ക സ്‌കൂളുകളിലും ശിശുദിനം ആഘോഷിക്കുന്നത്. ഭീതിദമായ സമകാലികാവസ്ഥയിൽ കുട്ടികൾ നേരിടുന്ന വെല്ലുവിളികളാണ് ഈയവസരത്തിൽ ചർച്ചാവിഷയമാകേണ്ടത്. 
സാമൂഹ്യ നീതിയെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചുമൊക്കെ ഏറെ ചർച്ച ചെയ്യുന്ന കാലമാണല്ലോ ഇത്. എന്നാൽ ആരവങ്ങൾക്കിടയിൽ സ്വന്തം ശബ്ദം ഉയർത്താൻ കഴിയാത്ത നിരവധി വിഭാഗങ്ങളുണ്ട്.  അവരിൽ മുഖ്യം കുട്ടികളും വൃദ്ധരുമാണ്. കുട്ടികളും വൃദ്ധരും ഒരുപോലെയാണെന്ന് പറയാറുണ്ടല്ലോ. ഇക്കാര്യത്തിലെങ്കിലും അത് സത്യമാണ്.
രാജ്യത്തുനിന്ന് കുട്ടികളെ കാണാതാവുന്നതു സംബന്ധിച്ച് സുപ്രീം കോടതി ആശങ്ക ഉയർത്തിയ പശ്ചാത്തലത്തിലാണ് ഇത്തവണ ശിശുദിനം കടന്നു വരുന്നത്.  ഓരോ വർഷവും ഒരു ലക്ഷം കുട്ടികളെ ഇന്ത്യയിൽ കാണാതാവുന്നു എന്നതാണ് ഞെട്ടിക്കേണ്ട വസ്തുത. പാക്കിസ്ഥാനിൽ 3000 മാണ്.  ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയിൽ പ്രതിവർഷം 10,000 കുട്ടികളെയാണ് കാണാതാവുന്നത്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം ഇന്ത്യയിൽ ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാവുന്നു. എന്നാൽ കാര്യമായി ആരും ഞെട്ടുന്നില്ല എന്നതാണ് സത്യം. കാണാതാകുന്നവരിൽ പെൺകുട്ടികളുടേയും ആൺകുട്ടികളുടേയും എണ്ണം ഏറെക്കുറെ തുല്യമാണ്.  വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ ഉൾപ്പെടെ കടത്തിക്കൊണ്ടുപോകുന്ന റാക്കറ്റ്, വലിയ ഒരു ശൃംഖലയായി വളർന്നിരിക്കുകയാാണ്. മയക്കുമരുന്ന് വ്യാപാരവും യുദ്ധസാമഗ്രികളുടെ വ്യാപാരവും കഴിഞ്ഞാൽ രാജ്യത്ത് നിയമപരമല്ലാത്ത രീതിയിൽ കുട്ടികളെ കടത്തിക്കൊണ്ടുപോവുന്ന വ്യാപാരമാണ് ഏറ്റവുമധികം വളർന്നിരിക്കുന്നത്.  ഒരു കുട്ടിയെ കാണാതായാൽ ആ സംഭവം ഞൊടിയിടയ്ക്കുള്ളിൽ അന്വേഷിച്ച് കുട്ടിയെ കണ്ടുപിടിക്കാൻ പോലീസ് സംവിധാനത്തിന് കഴിയുന്നില്ല. കുട്ടികളെ കടത്തിക്കൊണ്ടുപോയി ബാലവേല, ലൈംഗികമായ ഉപയോഗം, ഭിക്ഷാടനം, വൃക്ക കച്ചവടം, വ്യാജ ദത്ത് നൽകൽ എന്നിവക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. 
പലപ്പോഴും ഒളിച്ചോടുന്ന കുട്ടികളും ഇത്തരം റാക്കറ്റുകളിൽ വന്നുപെടുന്നു. എന്തുകൊണ്ട് സ്വന്തം മാതാപിതാക്കളിൽ നിന്ന് ഒളിച്ചോടുന്ന സാഹചര്യം കുട്ടികൾക്കുണ്ടാവുന്നു എന്ന പഠനവും കാര്യമായി നടക്കുന്നില്ല. 
ദേശീയ മനുഷ്യാവകാശ കമ്മീഷൻ കുട്ടികളെ കാണാതെ പോവുന്ന സംഭവങ്ങളിൽ നിരവധി മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കുട്ടികളെ കാണാതായാൽ പോലീസ് പ്രാധാന്യം നൽകി അന്വേഷണം നടത്തണം. ഇതിനായി എല്ലാ പോലിസ് സ്റ്റേഷനിലും സ്പെഷ്യൽ സ്‌ക്വാഡ് ഉണ്ടാവണം, വേണ്ടിവന്നാൽ സ്പെഷ്യൽ ജുവനൈൽ പോലീസ് യൂനിറ്റ് ഉണ്ടാക്കണം.  സി ബി ഐയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ രൂപീകരിക്കണം. കുട്ടികളെ കാണാതാവുന്ന സംഭവങ്ങൾ ദേശീയ കമ്മീഷനെയോ സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനുകളെയോ അറിയിക്കണം. കുട്ടികളെ കാണാതായ ഉടനെ സാമൂഹികമായ ഇടപെടൽ നടത്തി അവരെ വിദൂരങ്ങളിൽ എത്തിക്കുന്നതിനു മുമ്പ് കണ്ടെത്തുന്നതിനു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പോലീസ് സംവിധാനം ശ്രമിക്കണം. ഒരു കമ്മ്യൂണിറ്റി പോലീസ് സംവിധാനം ഈ കാര്യത്തിൽ ഉയർന്നുവരണം  എന്നിങ്ങനെ പോകുന്നു നിർദ്ദേശങ്ങൾ. എന്നാലൊന്നും നടപ്പാക്കപ്പെടുന്നില്ല. സ്വാഭാവികമായും കാണാതാവുന്ന കുട്ടികളുടെ എണ്ണം കേരളത്തിൽ താരതമ്യേന കുറവാണ്. എങ്കിലും ഇവിടേയും വർഷം തോറും നൂറുകണക്കിനു കുട്ടികളെ കാണാതാവുന്നുണ്ട്. 
ലൈംഗികമായ പീഡനമാണ് കുട്ടികൾ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. അത് മിക്കവാറും സംഭവിക്കുന്നത് അവരുടെ വീടുകളിലും ബന്ധുവീടുകളിലുമാണ് എന്ന്ത് അതിനെ കൂടുതൽ ഗൗരവതരമാക്കുന്നു. മാതാപിതാക്കൾ മുതൽ മറ്റു ബന്ധുക്കളും അയൽക്കാരുമൊക്കെയാണ് പ്രധാന പീഡകർ. പലപ്പോഴും അധ്യാപകരും. ഈ പീഡനങ്ങൾ മിക്കവാറും പുറത്തറിയാറില്ല. വിദേശ രാജ്യങ്ങളിൽ മിക്കയിടത്തും കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നുണ്ട്. അതുവഴി സ്പർശനത്തിന്റെ സ്വഭാവം പോലും അവർക്കു മനസ്സിലാക്കാം. പ്രതികരിക്കാനുള്ള മാനസിക ശേഷി വളർത്തിയെടുക്കാനുള്ള വിദ്യാഭ്യാസ രീതിയും പലയിടത്തുമുണ്ട്. സ്‌കൂളുകളിൽ കൗൺസിലർമാരുണ്ട്. ലൈംഗിക പീഡനം മാത്രമല്ല, മറ്റു പീഡനങ്ങളും സംഭവങ്ങളും കൗൺസിലർമാരോടു പറയാനുള്ള സംവിധാനമുണ്ട്. കുട്ടികളെ മർദ്ദിക്കുന്നത് പോലും പല രാജ്യങ്ങളിലും വലിയ കുറ്റമാണ്. ഇതിൽ നിന്നെല്ലാം കടക വിരുദ്ധമാണ് ഇവിടത്തെ സ്ഥിതി. സമീപകാലത്ത് സ്ഥിതി അൽപസ്വൽപം മെച്ചപ്പെടുന്നു എങ്കിലും മിക്കവാറും പീഡനങ്ങൾ ഇപ്പോഴും പുറത്തു വരുന്നില്ല എന്നതു തന്നെയാണ് വാസ്തവം. മാത്രമല്ല, ആൺകുട്ടികളേയും പെൺകുട്ടികളേയും ഒന്നിച്ചിരുത്തി പഠിപ്പിക്കാൻ പോലും തയ്യാറാവാതെ അവരുടെ മാനസികമായ വളർച്ചയും നമ്മൾ തടയുകയാണ്. 2012 ലെ ഠവല ജൃീലേരശേീി ീള ഇവശഹറൃലി ളൃീാ ലെഃൗമഹ ഛളളലിരല െഅര േ(ജീരീെ)  എന്ന നിയമം നിലവിൽ വരുന്നതുവരെ കുട്ടികളെ ലൈംഗികാതിക്രമത്തിൽനിന്ന് സംരക്ഷിക്കുവാനായി പ്രത്യേക നിയമം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല ഇന്ത്യൻ ശിക്ഷാനിയമത്തിലെയും ക്രിമിനൽ നടപടി നിയമ ഭേദഗതിയിലെയും വകുപ്പുകൾ 'കുട്ടി' എന്ന പ്രത്യേക പരിഗണന നൽകിയിരുന്നുമില്ല. അതുകൊണ്ടു തന്നെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ നീതി ഉറപ്പാക്കുക ദുഷ്‌കരമായിരിക്കുന്നു. ഇപ്പോൾ കാര്യങ്ങളിൽ ചെറിയ മാറ്റമുണ്ട്. 
പലപ്പോഴും ശിശു പീഡനമായി കണക്കാക്കാത്ത ഒന്നാണ് അവർക്ക് നാം നൽകുന്ന പഠന ഭാരം. എങ്ങനെയെങ്കിലും പരമാവധി ഗ്രേഡ്.. അതു മാത്രമാണ് ഏവരുടേയും ഉദ്ദേശ്യം. കുട്ടികളുടെ എണ്ണം ഒന്നും രണ്ടുമായി കുറഞ്ഞതോടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും അഹങ്കാരത്തിന്റെയും അന്തസ്സിന്റെയും ഇരകളായി അവർ മാറുന്നു. കളിക്കാനുള്ള പ്രാഥമികാവകാശം പോലും നാമവർക്ക് നിഷേധിക്കുന്നു. എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ തടവറകളാകുന്നു.
ഇത്തരം വിഷയങ്ങളാണ് ശിശു ദിനത്തിൽ ചർച്ച ചെയ്യേണ്ടത്.

Latest News