ന്യൂദല്‍ഹി-കോവിഡിനെതിരെ ലോകത്ത് ഏറ്റവും വലിയ വാക്സിനേഷന് ദൗത്യത്തിന് ഇന്ത്യയില്‍ തുടക്കമായി. പ്രധാനമനന്ത്രി നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആദ്യഘട്ടത്തില്‍ രാജ്യത്തെമ്പാടുമായി മൂന്ന് കോടി പേര്‍ക്കാണ് കുത്തിവെപ്പ് നടത്തുന്നത്. ദശലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ഒന്നാംഘട്ടത്തില്‍ വാക്സിന് സ്വീകരിക്കുന്നത്.
എപ്പോഴാണ് വാക്സിന് ലഭ്യമാക്കുക എന്നാണ് എല്ലാവരും ചോദിച്ചുകൊണ്ടിരുന്നതെന്നും ഇപ്പോള്‍ ഇതാ ലഭ്യമായെന്നും വാകിസിനേഷന് തുടക്കമിട്ട് പ്രധാനമന്ത്രി മോഡി പറഞ്ഞു.
സാധാരണഗതിയില്‍ വാക്സിന് ഉണ്ടാക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകളാണ് നിര്‍മിച്ചത്. മറ്റു വാക്സിനുകള്ക്കുവേണ്ടിയുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക അകലവും മാസ്കും തുടര്‍ന്നും പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
കേരളത്തില്‍ ഇന്ന് മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. എല്ലാ ജില്ലകളിലുമായി 133 കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലും 100 പേര്‍ക്കാണ് ഇന്ന് വാക്സിന് നല്‍കുക.