Sorry, you need to enable JavaScript to visit this website.

ഒറ്റയടിക്ക് ലക്ഷക്കണക്കിന് വരിക്കാർ; താങ്ങാനാവാതെ സിഗ്നല്‍ ആപ്പ് സ്തംഭിച്ചു

ന്യൂദല്‍ഹി- ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഫ്രീ ആപ്പുകളടെ ഡൗണ്‍ലോഡില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിനു പിന്നാലെ സിഗ്നല്‍ ആപ് സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്തംഭിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും ഉടന്‍ തന്നെ സര്‍വീസ് പുനസ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട സ്തംഭനത്തിനുശേഷമാണ് സിഗ്നലിന്റെ അറിയിപ്പ്.
ദശലക്ഷണക്കിന് പുതിയ ഉപയോക്താക്കള്‍ എത്തിയതോടെ പുതിയ സെര്‍വറകളും മറ്റും ഏര്‍പ്പെടുത്താന്‍ സിഗ്നല്‍ ശ്രമിച്ചുവരുന്നതിനിടെയാണ് പ്രതിസന്ധിയിലായത്.

ഡേറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങളില്‍ വാട്‌സാപ്പ് മാറ്റം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ബദല്‍ ആപ്പുകളായ സിഗ്നലിലേക്കും ടെലിഗ്രാമിലേക്കും ആളുകള്‍ ഇടിച്ചു കയറുന്നത്.
സിഗ്നലില്‍ പ്രശ്‌നങ്ങള്‍ നേരുടന്നതായി ആയിരക്കണക്കിന് ഉപയോക്താക്കളാണ് പരാതിപ്പെട്ടത്.
വാട്‌സാപ്പ് സ്ഥാപകരിലൊരാളയ ബ്രയാന്‍ ആക്ഷന്റെ സഹകരണത്തോടെ സിലിക്കണ്‍ വാലിയിലെ സിഗ്നല്‍ ഫൗണ്ടേഷന്‍ 2018 ഫെബ്രുവരിയിലാണ് സിഗ്നല്‍ ആപ്പ് ആരംഭിച്ചത്. ടെസ് ല മേധാവി ഇലോണ്‍ മസ്‌ക് ഈയിടെ നല്‍കിയ പബ്ലിസിറ്റിയാണ് സിഗ്നലിന്റെ കുതിപ്പിനു കാരണം. ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനാണ് സിഗ്നല്‍.

 

 

Latest News