Sorry, you need to enable JavaScript to visit this website.

ജുമുഅ നിസ്‌കാരത്തിനെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

റിയാദ്- ജുമുഅ നിസ്‌കാരത്തിനെത്തി മസ്ജിദില്‍ കുഴഞ്ഞുവീണ മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം കോഡൂര്‍ ചെമ്മങ്കടവ് സ്വദേശി പി.കെ ശംസുദ്ദീന്‍ (44) ആണ് റിയാദ് അല്‍ഹമ്മാദി ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും നിര്യാതനായത്. റിയാദ് ഹൊശാന്‍ക്കോ കമ്പനിയില്‍ 20 വര്‍ഷമായി ഫര്‍ണീച്ചര്‍ ഡിവിഷനില്‍ പ്രൊജക്റ്റ് മാനേജരായിരുന്നു
മൊയ്തീന്‍ ഫാത്തിമ ദമ്പതികളുടെ മകനാണ്.. ഭാര്യ: രഹ്ന, മക്കള്‍: ഷിഫ്ന, നഷ്ഫ.
റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി സഹോദരന്‍ വഹാബിനെ സഹായിക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, ഹമീദ് ക്ലാരി, യൂനുസ് കൈതക്കോടന്‍, ബഷീര്‍ ഇരുമ്പുഴി എന്നിവര്‍ രംഗത്തുണ്ട്.

Tags

Latest News