ബി.ജെ.പിയുടെ പ്രതീക്ഷക്ക് തിരിച്ചടി; ശതാബ്ദി റോയ് തൃണമൂല്‍ വിടില്ല

കൊല്‍ക്കത്ത- ശനിയാഴ്ച ദല്‍ഹിക്ക് പോകുന്നില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും നടിയും എംപിയുമായ ശതാബ്ദി റോയ് അറിയിച്ചു. ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെ ശനിയാഴ്ച രാവിലെ ദല്‍ഹിയിലേക്ക് പോകുമെന്ന് അവര്‍ നേരത്തെ അറിയിച്ചിരുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്ന അവര്‍ ബി.ജെ.പിയില്‍ ചേരുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.
ഡയമണ്ട് ഹാര്‍ബര്‍ എം.പി അഭിഷേക് ബാനര്‍ജിയുമായി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് അവര്‍ പാര്‍ട്ടിയില്‍ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
താന്‍ തൃണമൂലിന് ഒപ്പമാണ്. പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ അഭിഷേക് ബാനര്‍ജി പരിഹരിച്ചു കഴിഞ്ഞു. തന്റെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ കഴിഞ്ഞു. മമത ബാനര്‍ജിക്കു വേണ്ടിയാണ് താന്‍ രാഷ്ട്രീയത്തില്‍ എത്തിയത്. അവര്‍ക്കൊപ്പം തുടരും  - ശതാബ്ദി റോയ് പറഞ്ഞു.

 

Latest News