പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍ യു.പിയില്‍ മത്സരിക്കുന്നു

ന്യൂദല്‍ഹി- മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് കുമാര്‍ ശര്‍മ ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയില്‍ ചേര്‍ന്ന് പിറ്റേന്നുതന്നെയാണ് പ്രധാനമന്ത്രിയുടെ വിശ്വസ്തനായ ശര്‍മക്ക് സ്ഥാനാര്‍ഥിത്വം കിട്ടിയത്. ഏതാനും ദിവസം മുമ്പാണ് അദ്ദേഹം സര്‍വീസില്‍നിന്ന് സ്വമേധയാ വിരമിക്കാന്‍ തീരുമാനിച്ചത്. 12 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 28 ന് നടക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ടീമില്‍ വര്‍ഷങ്ങളോളം ചെലവഴിച്ച, അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ സഹായികളില്‍ ഒരാളുമായ ശര്‍മ ഈ ആഴ്ച സ്വമേധയാ വിരമിക്കലിനായി അപേക്ഷിച്ചത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. കാലാവധി അവസാനിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പാണ് വിരമിച്ചത്.

 

Latest News