പോലീസ് ഹാജരാക്കിയത് കള്ളസാക്ഷികളെ; ദല്‍ഹി കലാപത്തില്‍ മൂന്ന് പേര്‍ക്ക് ജാമ്യം

ന്യൂദല്‍ഹി- ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മൂന്ന് പേര്‍ക്ക് ജാമ്യം അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേര്‍ക്കും ദയാല്‍പുര്‍ പ്രദേശത്ത് കരിമ്പ് ഗോഡൗണ്‍ കത്തിച്ച കേസില്‍ ഒരാള്‍ക്കുമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് ജാമ്യം അനുവദിച്ചത്. മുഹമ്മദ് താഹിര്‍, ശെബു ഖാന്‍, ഹാമിദ് എന്നിവരെയാണ് 20,000 രൂപയുടെ സ്വന്തം ജാമ്യത്തില്‍ വിട്ടയക്കാന്‍ ഉത്തരവായത്.
പോലീസ് ഹാജരാക്കിയ സാക്ഷികളുടെ കാര്യത്തില്‍ സംശയം ഉന്നയിച്ചാണ് കോടതിയുടെ തീരുമാനം. പ്രതികളുടെ പേരുകള്‍ എഫ്.ഐ.ആറില്‍ ഇല്ലെന്നും പ്രത്യേക ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും താഹറിന്റെ ദൃശ്യം സിസിടിവി ഫൂട്ടേജില്‍ വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Latest News