വാക്‌സിന്‍ പെട്ടിക്കുമുമ്പില്‍ പൂജ; വിശ്വാസം രക്ഷിക്കട്ടെ

മിര്‍സപൂര്‍- റോക്കറ്റ് വിടുന്നതിന് മുമ്പ് ശാസ്ത്രജ്ഞന്മാര്‍ തേങ്ങയുടക്കുന്നത് ഐ.എസ്.ആര്‍.ഒയിലെ പതിവുകാഴ്ചയാണ്. കോവിഡ് വാക്‌സിന്‍ വിതരണത്തിലും ഇതിന് മാറ്റമുണ്ടായില്ല.
ഉത്തര്‍പ്രദേശിലെ പല സ്ഥലങ്ങളിലും കോവിഡ് വാക്‌സിന്‍ അടങ്ങിയ പെട്ടി കുത്തിവെപ്പ് കേന്ദ്രങ്ങളിലേക്ക് അയക്കും മുമ്പ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പൂജ നടത്തി. മിര്‍സാപൂരില്‍ നടന്ന അത്തരമൊരു പൂജയുടെ ദൃശ്യമാണ് ചിത്രത്തില്‍.
കോവിഡ് വാക്‌സിന് പ്രതികൂല ഫലങ്ങളുണ്ടായാല്‍ കമ്പനിക്ക് മാത്രമാണ് ഉത്തരവാദിത്തമെന്നും സര്‍ക്കാരിന് അക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

Latest News