Sorry, you need to enable JavaScript to visit this website.

കൊറോണ പരിശോധന: അപ്പോയിന്റ്‌മെന്റ് വ്യവസ്ഥകൾ

റിയാദ് - 'തഅക്കദ്' സെന്ററുകളിൽ കൊറോണാ പരിശോധനകൾക്ക് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാൻ അഞ്ചു വ്യവസ്ഥകൾ ബാധകമാണെന്ന് 'തവക്കൽനാ' ആപ് വ്യക്തമാക്കി. ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് 'തവക്കൽനാ' ആപ് ഇക്കാര്യം വ്യക്തമാക്കിയത്. 
പരിശോധന നടത്താൻ ആഗ്രഹിക്കുന്ന ആളുടെ പ്രായം ഏഴു വയസ്സും അതിൽ കൂടുതലുമായിരിക്കണം, രോഗിയായിരിക്കരുത്, നേരത്തെ നടത്തിയ ബുക്കിംഗ് ഉണ്ടാകരുത്, നേരത്തെ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ലഭിക്കാനുണ്ടാകാനും പാടില്ല, 100 കിലോമീറ്റർ പരിധിയിൽ 'തഅക്കദ്' സെന്ററുകൾ ഉണ്ടായിരിക്കണം എന്നീ വ്യവസ്ഥകൾ പൂർണമാണെന്ന് കൊറോണ പരിശോധനക്ക് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുമ്പോൾ ഉറപ്പു വരുത്തണമെന്ന് 'തവക്കൽനാ' ആപ് പറഞ്ഞു. 


 

Latest News