Sorry, you need to enable JavaScript to visit this website.

കോവിഡ്, സൗദിയിൽ മരണ സംഖ്യയിൽ വൻ കുറവ്

ജിദ്ദ- കോവിഡ് മഹാമാരി സൗദിയിൽ വ്യാപകമായ ശേഷം ഇതാദ്യമായി മരണ സംഖ്യയിൽ വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേരാണ് മരിച്ചത്. അതേസമയം, 173 പേരിൽ കൂടി പുതുതായി രോഗം കണ്ടെത്തി. 181 പേരുടെ അസുഖം ഭേദമായി. റിയാദിൽ 66 ഉം മക്കയിൽ 43 ഉം കിഴക്കൻ പ്രവിശ്യയിൽ 32 ഉം മദീനയിൽ ഒൻപതും അൽ ഖസീമിൽ എട്ടും അസീറിൽ നാലും തബൂക്കിൽ മൂന്നും നജ്‌റാൻ, ഉത്തര അതിർത്തി, അൽ ജൗഫ് എന്നിവടങ്ങളിൽ രണ്ടും ഹായിൽ, ജിസാൻ എന്നിവടങ്ങളിൽ ഓരോരുത്തർക്കും പുതുതായി രോഗബാധയുണ്ടായി. 1,918 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 310 പേരുടെ നില ഗുരുതരമാണ്.

Latest News