ടിക് ടോക് നൃത്ത വീഡിയോ: ഈജിപ്ഷ്യന്‍ യുവതികളുടെ ശിക്ഷ നടപ്പാക്കും

കയ്‌റോ- സോഷ്യല്‍ മീഡിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കില്‍ “മോശം വീഡിയോകള്‍ പോസ്റ്റ് ചെയ്തതിന് ജയിലിലടച്ച രണ്ട് യുവതികളെ കുറ്റവിമുക്തരാക്കിയ വിധി ഈജിപ്ഷ്യന്‍ ജഡ്ജി റദ്ദാക്കി.
ഈജിപ്ഷ്യന്‍ സമൂഹത്തിന്റെ തത്വങ്ങളും മൂല്യങ്ങളും ലംഘിക്കുന്ന അന്തസ്സില്ലാത്ത പ്രവര്‍ത്തനത്തിന് 20 കാരിയായ വിദ്യാര്‍ഥി ഹനീന്‍ ഹുസാമും 22 കാരിയായ മവാദ എലാദും യുവതികളെ റിക്രൂട്ട് ചെയ്തതായി കയ്‌റോ കോടതി ആരോപിച്ചു.

രണ്ട് പെണ്‍കുട്ടികളേയും കുറ്റവിമുക്തരാക്കി വിട്ടയക്കാന്‍ അപ്പീല്‍ കോടതി ഉത്തരവിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ വിധി.
കഴിഞ്ഞ വേനല്‍ക്കാലത്ത്, “ഈജിപ്ഷ്യന്‍ കുടുംബ മൂല്യങ്ങളും തത്വങ്ങളും ലംഘിച്ച്” ധിക്കാരത്തിന് പ്രേരിപ്പിക്കുകയും മനുഷ്യക്കടത്ത് പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് ഈജിപ്ഷ്യന്‍ കോടതി ഹുസാമിനും അദാമിനും മറ്റ് മൂന്ന് സ്ത്രീകള്‍ക്കും രണ്ട് വര്‍ഷം തടവ് വിധിച്ചിരുന്നു.

 

Latest News