ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം തകര്‍ത്തു

(FROM FILES)

റിയാദ് - ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ സൗദി അറേബ്യ ലക്ഷ്യമിട്ട് തൊടുത്തുവിട്ട മൂന്നു ഡ്രോണുകള്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് സൗദിയില്‍ ആക്രമണങ്ങള്‍ നടത്താനാണ് ഹൂത്തികള്‍ ശ്രമിച്ചത്. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ഹുദൈദയില്‍ നിന്നാണ് ഡ്രോണുകള്‍ തൊടുത്തുവിട്ടത്. ഭീകരാക്രമണങ്ങളുടെ കേന്ദ്രമാണ് അല്‍ഹുദൈദയെന്നും സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

 

Latest News