Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യയും കൊറോണ വാക്‌സിന്‍ വികസിപ്പിച്ചു

റിയാദ് - അമേരിക്കയും റഷ്യയും ചൈനയും അടക്കമുള്ള വന്‍കിട രാജ്യങ്ങള്‍ക്കു പിന്നാലെ സൗദി അറേബ്യയും കൊറോണ വാക്‌സിന്‍ വികസിപ്പിച്ചു. ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സംഘമാണ് വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചത്. ഡോ. ഈമാന്‍ അല്‍മന്‍സൂറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം പുതിയ വാക്‌സിനില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കു മുമ്പുള്ള പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൊറോണ വാക്‌സിന്‍ ഗവേഷണ ഫലങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാസികയില്‍ പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതികള്‍ ലഭിച്ച ശേഷം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്ന് ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റി അറിയിച്ചു.

 

 

Latest News