Sorry, you need to enable JavaScript to visit this website.

ജിദ്ദയിലും ദമാമിലും പുതിയ തിയേറ്ററുകള്‍ തുറന്നു

ജിദ്ദ - സിനിപോളിസ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജിദ്ദയിലും ദമാമിലും ആഢംബര സിനിമാ തിയേറ്ററുകള്‍ തുറന്നു. ജിദ്ദയില്‍ അല്‍ജാമിഅ പ്ലാസയിലും ദമാമില്‍ ലുലു മാളിലുമാണ് സിനിപോളിസ് തിയേറ്ററുകള്‍ തുറന്നത്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സിനിമാ തിയേറ്റര്‍ കമ്പനിയും ആഗോളതലത്തില്‍ ഏറ്റവും വലിയ മൂന്നാമത്തെ തിയേറ്റര്‍ കമ്പനിയുമായ സിനിപോളിസ് ഗ്രൂപ്പ് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയയില്‍നിന്ന് ലൈസന്‍സുകള്‍ നേടിയാണ് ജിദ്ദയിലും ദമാമിലും തിയേറ്ററുകള്‍ തുറന്നത്.

സിനിപോളിസ് തിയേറ്ററുകള്‍ സൗദിയില്‍ തുറന്നത് രാജ്യത്തെ പുതിയ വിനോദ തന്ത്രമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സിനിപോളിസ് ഗള്‍ഫ് അധികൃതര്‍ പറഞ്ഞു. 2023 ഓടെ സൗദിയില്‍ 200 പുതിയ സ്‌ക്രീനുകള്‍ കൂടി ആരംഭിക്കാന്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നു. വിനോദ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് സിനിപോളിസ് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നും കമ്പനിയധികൃതര്‍ പറഞ്ഞു.

 

Latest News