Sorry, you need to enable JavaScript to visit this website.

മുഴുവൻ വീടുകളിലും ഇന്റർനെറ്റ്, കെ.ഫോണിന് 166 കോടി

തിരുവനന്തപുരം- കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തിക്കുമെന്നും ഇതിന് കെ ഫോൺ പദ്ധതി ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി തോമസ് ഐസക്.  കെഫോണിന്റെ ഓഹരി മൂലധനത്തിലേയ്ക്ക് 166 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 
 നെറ്റ് വർക്ക് ഓപ്പറേറ്റിംഗ് സെന്റർ, പതിനാല് ജില്ലാ പോപ്പുകൾ, അവയുമായി ബന്ധപ്പെട്ട 600 ഓഫീസുകൾ എന്നിവ ഉൾപ്പെടുന്ന ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാകും. ജൂലൈ മാസത്തോടെ കെഫോൺ പദ്ധതി പൂർത്തീകരിക്കും. ഇതുകൊണ്ടു വരുന്ന മാറ്റങ്ങൾ ഇവയാണ്.  
*    ബിപിഎൽ കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗജന്യമായി ലഭിക്കും.
*    30000 സർക്കാർ സ്ഥാപനങ്ങൾ അതിവേഗ ഇൻട്രാനെറ്റ് സംവിധാനം വഴി ബന്ധിപ്പിക്കും. 
*    10 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ സ്പീഡിൽ ഇന്റർനെറ്റ് ലഭ്യമാകും. 
*    കേരളത്തിൽ ഇന്റർനെറ്റ് ഹൈവേ ആരുടെയും കുത്തകയാവില്ല. എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം ലഭിക്കും.
*    ഇന്റർനെറ്റിന്റെ ഗുണനിലവാരം ഉയരുകയും മെച്ചപ്പെട്ട സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാവുകയും ചെയ്യും.
*    ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ മേഖലകളുടെ വളർച്ചയ്ക്ക് സഹായിക്കും. 
*    ചെറുകിട മേഖലയടക്കം കേരളത്തിലെ വ്യവസായ വാണിജ്യ ടൂറിസം സംരംഭങ്ങൾക്ക് ഇകോമേഴ്‌സും മറ്റു ഡിജിറ്റൽ സേവനങ്ങളും ലഭ്യമാക്കും.
 

Latest News