ടോൾ ബൂത്ത് ജീവനക്കാരെ വി. അബ്ദുറഹ്മാന്‍ എം.എല്‍.എ കയ്യേറ്റം ചെയ്തു

താനൂർ- ടോൾ ബൂത്തിൽ താനൂർ എം.എൽ.എ വി. അബ്ദുറഹ്്മാന്റെ വിളയാട്ടം. താനൂർ ദേവതാർ ടോൾ ബൂത്തിലാണ് സംഭവം. എം.എൽ.എ ബോർഡ് വെക്കാതെ വന്ന വാഹനത്തിന് ടോൾബൂത്ത് ജീവനക്കാർ കൈ കാണിച്ചതാണ് എം.എൽ.എ യെ പ്രകോപിപ്പിച്ചത്. വാഹനം നിർത്തി കാറിന്റെ മുൻ സീറ്റിലിരിക്കുകയായിരുന്ന എം.എൽ.എ പുറത്തേക്കിറങ്ങി ജീവനക്കാരനെ പിടിച്ചുതള്ളുകയായിരുന്നു. അൻപത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 
താനൂരിനും തിരൂരിനും ഇടയിലാണ് ദേവതിയാൽ ടോൾ ബൂത്ത്. അതേസമയം, താൻ ആരെയും കയ്യേറ്റം ചെയ്തിട്ടില്ലെന്നും ഈ ടോൾ ബൂത്തിനെ സംബന്ധിച്ച് നിരവധി പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയതത് എന്നുമാണ് എം.എൽ.എയുടെ വിശദീകരണം.

വീഡിയോ കാണാം...


 

Latest News