തിരുവനന്തപുരം- എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് ഉണ്ടെന്ന് ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. ആദ്യ നൂറുദിന കർമപദ്ധതിയിൽ പ്രഖ്യാപിച്ച ലാപ്‌ടോപ് പദ്ധതി കൂടുതൽ വിപുലമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പട്ടിക ജാതി, പട്ടികവർഗ വിഭാഗങ്ങൾ, മത്സ്യതൊഴിലാളികൾ, അന്ത്യോദയ വീടുകൾ എന്നിവടങ്ങളിലെ കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്‌ടോപ് നൽകും. മറ്റു ബി.പി.എൽ വിഭാഗങ്ങളിലെ കുട്ടികൾക്ക് 25 ശതമാനം സബ്‌സിഡിയുണ്ടാകും. സബ്‌സിഡി കഴിഞ്ഞുള്ള തുക മൂന്നു വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.






