തോമസ് ഐസക്കിന്‍റെ ബജറ്റില്‍ പ്രവാസികള്‍ക്ക് എന്തുണ്ട് ?

തിരുവനന്തപുരം- കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ കാര്യം പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

പ്രവാസി പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് ക്ഷേമനിധി അംശാദായം 200 രൂപയായും നിജപ്പെടുത്തി.  വിദേശത്ത് തുടരുന്നവർക്ക് 3500 രൂപ പെന്‍ഷന്‍ ലഭിക്കും.


പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി അനുവദിക്കും. മടങ്ങിയെത്തുന്ന പ്രവാസികളുടെ നൈപുണ്യ വികസന പദ്ധതിക്ക് 100 കോടി രൂപയും ക്ഷേമപദ്ധതികള്‍ക്ക് 30 കോടിയും  നീക്കിവെക്കും.

തദ്ദേശ സ്ഥാപനങ്ങള്‍ ജൂലൈയില്‍ ഓണ്‍ലൈന്‍ പ്രവാസി സംഗമങ്ങള്‍ നടത്തി മടങ്ങിയെത്തിയ പ്രവാസികളുടെ കണക്കെടുത്ത് പ്രായോഗിക പദ്ധതികള്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.

 

Latest News