ഇന്തോനേഷ്യ ഭൂചലനത്തില്‍ നിരവധി മരണം; നൂറു കണക്കിനാളുകള്‍ക്ക് പരിക്ക്

ജക്കാര്‍ത്ത- ഇന്തോനേഷ്യന്‍ ദ്വീപായ സുലവേസിയിലുണ്ടായ ഭൂചലനത്തില്‍ ഏഴ് പേര്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണ സംഖ്യ കൂടുമെന്നാണ് സൂചന

ഭൂചലനത്തില്‍ തകര്‍ന്ന ഒരു ആശുപത്രി കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഒരു ഡസനിലേറ രോഗികള്‍ കുടുങ്ങി.

നേരിയ ചലനത്തിനു പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ റിക്ട്രര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മജേന നഗരത്തില്‍നിന്ന് ആറ് കി.മീ പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

2018 ല്‍ സുലവേസിയിലുണ്ടായ ഭൂചലനവും സുനാമിയും 2000 പേരുടെ ജീവനെടുത്തിരുന്നു.

 

Latest News