ഇന്ത്യയിലെ പ്രൈവസി പോളിസി യൂറോപ്പില്‍ ഇല്ല, വാട്‌സാപ്പ് നീക്കത്തില്‍ ആശങ്ക; സര്‍ക്കാര്‍ പരിശോധിക്കുന്നു

ന്യൂദല്‍ഹി- യൂസര്‍മാരുടെ ഡേറ്റ ഫെയസ്ബുക്കുമായി പങ്കുവയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി യൂറോപ്യന്‍ മേഖലയില്‍ ബാധകമല്ലെന്ന വാട്‌സാപ്പിന്റെ വിശദീകരണം കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതായി ഐടി വിദഗ്ധര്‍. ഫെബ്രുവരി എട്ടിനു മുമ്പായി പുതിയ പോളിസി അംഗീകരിക്കുന്നില്ലെങ്കില്‍ വാട്‌സാപ്പ് ഉപേക്ഷിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായാണ് ഇന്ത്യയുള്‍പ്പെടെ വിവധ രാജ്യങ്ങളില്‍ പുതിയ സ്വകാര്യതാ നയം അവതരിപ്പിച്ചത്. എന്നാല്‍ കര്‍ശനമായ സ്വകാര്യതാ സംരക്ഷണ നിയമങ്ങളുള്ള യുറോപ്യന്‍ മേഖലയില്‍ ഈ പുതിയ നയം ബാധകമല്ല.

എന്തുകൊണ്ട് ഇന്ത്യയില്‍ വാട്‌സാപ്പിന് മറ്റൊരു നയം എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണത്തിന് ഇന്ത്യയില്‍ കര്‍ശനമായ നിയമങ്ങളൊന്നും നിലവിലില്ല. വാട്‌സാപ്പ് വിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായി ഷെയര്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ അടുത്ത മാസം എട്ടു മുതല്‍ വാട്‌സാപ്പ് ലഭിക്കില്ലെന്നാണ് കമ്പനി പറയുന്നത്. അതേസമയം പുതിയ മാറ്റങ്ങളൊന്നും യുറോപ്യന്‍ മേഖലയില്‍ ബാധകമല്ലെന്ന് വാട്‌സാപ്പിന്റെ യുറോപ് പോളിസി ഡയറക്ടര്‍ നിയാമ സ്വീനി വ്യക്തമാക്കുന്നു.
 

Latest News