Sorry, you need to enable JavaScript to visit this website.
Friday , January   22, 2021
Friday , January   22, 2021

എസ്.വൈ.എസ് ആദർശ പാഠശാലകൾ തുടങ്ങി 

എസ്.വൈ.എസ് ആദർശ പാഠശാലകളുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.

മലപ്പുറം- സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ആദർശ പാഠശാലകൾക്ക് മലപ്പുറം ഈസ്റ്റ് ജില്ലയിൽ തുടക്കമായി. അറുപത്തിയഞ്ച് കേന്ദ്രങ്ങളിലാണ് പാഠശാലകൾ നടക്കുന്നത്. ജില്ലാ തല ഉദ്ഘാടനം എസ്.വൈ.എസ് പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.പി സലീം എടക്കര അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സയ്യിദ് കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, അബ്ദുൽ മജീദ് ദാരിമി വളരാട്, ഒ.കെ.എം കുട്ടി ഉമരി, അബ്ദുൽ അസീസ് ദാരിമി മുതിരിപ്പറമ്പ്, അബൂബക്കർ ദാരിമി പുല്ലാര, ഉമർ ദാരിമി പുളിയക്കോട് സംബന്ധിച്ചു. ഇന്ന് മുതൽ സെന്ററുകളിൽ പഠനമാരംഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന പഠിതാക്കൾക്ക് നിശ്ചിത ദിവസങ്ങളിൽ സിലബസ് പ്രകാരം നടത്തുന്ന ക്ലാസുകൾക്ക് ശേഷം പരീക്ഷയും സർട്ടിഫിക്കറ്റും നൽകുമെന്ന് ജില്ലാ ചെയർമാൻ എം.പി മുഹമ്മദ് മുസ്ലിയാർ കടുങ്ങല്ലൂരും ജനറൽ കൺവീനർ സി.എം കുട്ടി സഖാഫി വെള്ളേരിയും അറിയിച്ചു.

Latest News