തൃശൂര്‍- ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആനന്ദനെ കൊലപ്പെടുത്തിയ കേസല്‍ മൂന്നു പ്രതികള്‍ അറസ്റ്റിലായി. കിയ്യാരമുക്കില്‍ ഫായിസ്, തൈകകാട് കാര്‍ത്തിക്, ജിതേഷ് എന്നിവരാണു അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഞായറാഴ്ച ഉച്ചയോടെയാണു നെന്മിനി സ്വദേശി ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തിനൊപ്പം ആനന്ദ് ബൈക്കില്‍ വരുമ്പോഴായിരുന്നു ആക്രമണം. പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടശേഷം തെറിച്ചുവീണ ആനന്ദിനെ വെട്ടിക്കൊല്ലുകയായിരുന്നു.
സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടാം പ്രതിയാണ് ആനന്ദ്. കൊലപാതകത്തില്‍ പ്രതിഷേധിച്ചു ഗുരുവായൂര്‍, മണലൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഗുരുവായൂര്‍, ഗുരുവായൂര്‍ ക്ഷേത്രം, പാവറട്ടി എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന ഗുരുവായൂര്‍ നഗരസഭ, ചാവക്കാട് നഗരസഭയുടെ ഏട്ടാം വാര്‍ഡ്, കണ്ടാണശ്ശേരി, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കലക്ടര്‍ നിരോധനാജ്ഞ നിലവിലുണ്ട്.