തമിഴ് സംസ്‌കാരത്തെ ഇന്ത്യ ബഹുമാനിക്കണം-രാഹുൽ

മധുര- ഇന്ത്യയുടെ ഭാവിക്ക് തമിഴ് സംസ്‌കാരവും ഭാഷയും ചരിത്രവും പ്രധാനപ്പെട്ടതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ് സംസ്‌കാരത്തെ ഇന്ത്യ ബഹുമാനിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ജെല്ലിക്കെട്ട് കാണാൻ തമിഴ്‌നാട്ടിൽ എത്തിയതായിരുന്നു രാഹുൽ. 

തമിഴ്‌നാട്ടിൽ നിന്നും വലിയ പിന്തുണയും സ്‌നേഹവും ലഭിച്ചിട്ടുണ്ട്. ഇവിടെ വരേണ്ടത് കടമയാണ്. മധുരയിലെ ആവണിപുരത്ത് നടക്കുന്ന ജെല്ലികെട്ടിലാണ് രാഹുൽ പങ്കെടുക്കുന്നത്. മധുര വിമാനത്താവളത്തിലെത്തിയ രാഹുലിനെ കോൺഗ്രസ്-ഡി.എം.കെ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.


 

Latest News