Sorry, you need to enable JavaScript to visit this website.

പെരുമാറ്റം അതിരുകടന്നു, കൊച്ചി ഡി.സി.പിക്ക് താക്കീത്

കൊച്ചി- തന്നെ തിരിച്ചറിയാത്തിന്റെ പേരിൽ പാറാവു നിന്ന വനിത പോലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുത്ത ഡി.സി.പി ഐശ്വര്യ ഡോങ്‌റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്‌റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്ന് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നൽകി. ഡി.സി.പിയുടെ പെരുമാറ്റത്തെ പറ്റി മേലുദ്യോഗസ്ഥർക്കും പരാതിയുണ്ട്. 

കഴിഞ്ഞ ഞായറാഴ്ചയാണ് ഡി.സി.പി മഫ്തിയിൽ എറണാകുളം നോർത്തിലുള്ള വനിത പോലീസ് സ്‌റ്റേഷനിൽ അടിയന്തര സന്ദർശനത്തിനെത്തുന്നത്. വാഹനം നോർത്ത് സ്‌റ്റേഷനു മുന്നിൽ പാർക്കു ചെയ്തശേഷം നടന്നു സമീപത്തുള്ള സ്‌റ്റേഷനിലേക്ക് കയറുകയായിരുന്നു. അധികാര ഭാവത്തിൽ സ്‌റ്റേഷനിലേക്ക് ഇടിച്ചു കയറുന്ന യുവതിയെക്കണ്ട് പാറാവുനിന്ന വനിത പോലീസ് തടഞ്ഞു ചോദ്യം ചെയ്യുകയായിരുന്നു. ഔദ്യോഗിക വാഹനത്തിൽ വന്നിട്ടും തന്നെ തിരിച്ചറിയാത്തതിൽ ഡി.സി.പി വിശദീകരണം ചോദിച്ചു. വിശദീകരണം തൃപ്തിയാകാത്തതിനെ തുടർന്ന് വനിത പോലീസ് ഉദ്യോഗസ്ഥയെ ശിക്ഷാ നടപടിയായി രണ്ടു ദിവസത്തെ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിച്ചു.
 

Latest News