ഭാര്യയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊന്നു; യുവാവ് അറസ്റ്റില്‍

മുംബൈ- രണ്ട് മാസം മുമ്പ് വിവാഹം ചെയ്ത ഭാര്യയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊന്നു. മുംബൈയിലെ ചെമ്പൂറിനും ഗോവണ്ടിക്കുമിടയില്‍ നടന്ന സഭവത്തില്‍ 31 കാരനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തൊഴിലാളികളാണ്.

യുവതിയുടെ ആദ്യവിവാഹത്തിലെ മകളോടൊപ്പം ലോക്കല്‍ ട്രെയിനില്‍ പോകുമ്പോഴാണ് വാതിലിനരികില്‍ നില്‍ക്കുകയായിരുന്ന ഭാര്യയെ തള്ളിയിട്ടത്.

ട്രെയിന്‍ ഗോവണ്ടി സ്‌റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ മറ്റൊരു യാത്രക്കാരിയാണ് റെയില്‍വെ പോലീസിനെ വിവരം അറിയിച്ചത്.
യുവതിയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

 

Latest News