വയനാട്ടില്‍ രണ്ടിടത്ത് വാഹനാപകടം: നാലു മരണം

കല്‍പറ്റ-വയനാട്ടില്‍ ദേശീയപാത 766ലെ വൈത്തിരിക്കു സമീപം ഇന്നലെ രാത്രിയും
കൊളഗപ്പാറക്കവലയില്‍ ഇന്നു രാവിലെയും ഉണ്ടായ വാഹനാപകടങ്ങളില്‍ നാലു മരണം.

വൈത്തിരിയി്ല്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ലക്കിടി ഓറിയന്റല്‍ കോളേജ് വിദ്യാര്‍ഥികളായ അരൂര്‍ സ്വദേശി രോഹിത്, കുരിയനാട് സ്വദേശി സെബിന്‍ സാബു  എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരാണ് മരിച്ച രണ്ടുപേരും.

https://www.malayalamnewsdaily.com/sites/default/files/2021/01/14/rohit.jpg https://www.malayalamnewsdaily.com/sites/default/files/2021/01/14/sebinsabu.jpg

രോഹിത്,  സെബിന്‍ സാബു

കൊളഗപ്പറയില്‍ ഇന്നു രാവിലെ ഏഴോടെ ഗുഡ്‌സ് ഓട്ടോറിക്ഷ മരത്തിലിടിച്ചാണ് അപകടം. മീനങ്ങാടി 53  തോട്ടത്തില്‍ അബൂബക്കര്‍-നബീസ ദമ്പതികളുടെ മകന്‍  ഷമീര്‍ (30), കൂടെയുണ്ടായിരുന്ന മുട്ടില്‍ പരിയാരം പാറക്കല്‍ വീട്ടില്‍ മുസ്തഫ എന്നിവരാണ്
മരിച്ചത്.

ബത്തേരിയില്‍നിന്നു അഗ്നി-രക്ഷാസേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിക്കുംമുമ്പേ  രണ്ടുപേരും  മരിച്ചു. ഗുഡ്‌സ് ഓട്ടോയില്‍ കപ്പ വ്യാപാരം നടത്തുന്നവരാണ് ഷമീറും മുസ്തഫയും.

Latest News