Sorry, you need to enable JavaScript to visit this website.

ഇന്റർനെറ്റ് വിപ്ലവത്തിന് പാക്കിസ്ഥാനിൽ പുതിയ പാർട്ടി 

ഇന്റർനെറ്റ് വിപ്ലവം കൊണ്ടുവരുന്നതിന് പാക്കിസ്ഥാനിൽ ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ഓൺലൈൻ ഗെയിമായ പബ്ജിക്ക് സർക്കാർ ഏർപ്പെടുത്തിയ നിരോധത്തെ സമ്മർദത്തിലൂടെ നീക്കിയ വഖാർ സാക്കയാണ് തെഹ്‌രീകെ ടെക്‌നോളജി പാക്കിസ്ഥാൻ എന്ന പാർട്ടി രൂപീകരിച്ചത്. സമൂഹ മാധ്യമങ്ങളിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ് വഖാർ സാക്ക. 
സോഷ്യൽ മീഡിയയിലുള്ള ജനപ്രീതിയും അധികാരികളിലുള്ള സ്വാധീനവും രാഷ്ട്രീയത്തിൽ കൂടി വിജയം നേടാനാകുമെന്നാണ് അദ്ദേഹത്തിന്റെ പാർട്ടി ചെയർമാൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. പുതിയ പാർട്ടിയുമായി രംഗത്തുവരുന്ന വഖാർ പാക്കിസ്ഥാനിൽ സാങ്കേതിക വിവരമാണ് വാഗ്ദാനം ചെയ്യുന്നത്. 
രാജ്യത്ത്  ബിറ്റ്‌കോയിൻ ബിസിനസിന്റെ വികസനത്തിന് പിന്തുണ നൽകണമെന്നാണ്  വഖാറും സംഘവും ആവശ്യപ്പെടുന്നത്. പാക്കിസ്ഥാനിൽ ക്രിപ്‌റ്റോകറൻസി നിരോധനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സിന്ധ് ഹൈക്കോടതിയിൽ ഇദ്ദേഹം ഹരജി ഫയൽ ചെയ്തിരുന്നു.  പാക്കിസ്ഥാന്റെ ആദ്യത്തെ ഡിജിറ്റൽ സർക്കാരിനു കറൻസി  സഹായകമാകുമെന്നാണ് വഖാറിന്റെ വാദം. 
 

Latest News