Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ഒത്തുചേരലുകൾക്കെതിരെ കർശന നടപടി

  • നിയമലംഘകർക്ക് 80,000 റിയാൽ പിഴ


റിയാദ്- കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്തിയ നിയമനിർദേശങ്ങൾ ലംഘിച്ച് മരണാന്തര ചടങ്ങുകൾ, ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. 80,000 റിയാലൽ സംഘാടകരിൽനിന്ന് പിഴയായി ഈടാക്കും. 50 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകൾക്കും ശിക്ഷ ബാധകമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.


അനധികൃത ചടങ്ങുകൾക്ക് സംഘടിപ്പിക്കുന്നവരിൽനിന്ന് ആദ്യ തവണ 40,000 റിയാലും പങ്കെടുത്ത ഓരോരുത്തർക്കും 5,000 റിയാലും പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ യഥാക്രമം 80,000 റിയാൽ, 10,000 റിയാൽ എന്നിങ്ങനെ പിഴ ഇരട്ടിയായിരിക്കും. തുടർന്നും കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ വീണ്ടും ഇരട്ടിയാക്കാനുമാണ് മന്ത്രാലയത്തിന്റെ നീക്കം. അനധികൃത പാർട്ടി നടത്തുന്നതിന് പിന്നിൽ പ്രവർത്തിച്ച സംഘാടകനെയും സ്ഥാപനത്തിലാണെങ്കിൽ ഉടമയെയും പബ്ലിക്ക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കുമെന്നും മന്ത്രാലയം ട്വിറ്റർ പേജിൽ മുന്നറിയിപ്പ് നൽകി.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടി നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ആദ്യമായി മൂന്ന് മാസം അടപ്പിക്കും. തുടർന്നും കുറ്റം ആവർത്തിക്കുന്ന പക്ഷം ആറ് മാസം അടച്ചുപൂട്ടുമെന്നും ആഭ്യന്തര മന്ത്രാലയം വിശദമാക്കി.  


നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. റിയാദ്, മക്ക എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്നീ നമ്പറിലും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.

Latest News