Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ്, സൗദിയിൽ രോഗികളുടെ എണ്ണത്തിൽ നേരിയ വർധന

ജിദ്ദ- സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി നേരിയ വർധനവ് പുതിയ രോഗികളുടെ കാര്യത്തിലുണ്ടാകുന്നുണ്ട്. 175 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 156 പേരുടെ അസുഖം ഭേദമായി. അതേസമയം, മരണത്തിൽ കാര്യമായ കുറവുണ്ട്. നാലു പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. കിഴക്കൻ പ്രവിശ്യയിലാണ് കൂടുതൽ രോഗികളുള്ളത്. 45. റിയാദ് പ്രവിശ്യയിലും മക്കയിലും 43 രോഗികളുണ്ടായി. മദീനയിൽ 9 പേർക്കാണ് അസുഖം. അസീറിൽ എട്ടും നജ്‌റാനിൽ ആരും അൽ ഖസീമിൽ അഞ്ചും തബൂക്കിൽ നാലും ഉത്തര അതിർത്തിയിലും ജിസാനിലും മൂന്നും ഹായിൽ, അൽ ജൗഫ്, അൽബാഹ എന്നിവടങ്ങളിൽ രണ്ടും വീതം ആളുകൾക്ക് രോഗം ബാധിച്ചു. 1,954 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 307 പേരുടെ നില ഗുരുതരമാണ്.

Latest News