Sorry, you need to enable JavaScript to visit this website.

ട്രംപിനെ പുറത്താക്കാൻ പ്രമേയം പാസാക്കി ജനപ്രതിനിധി സഭ

വാഷിംഗ്ടൺ- അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പദവിയിൽനിന്ന് നീക്കം ചെയ്യാനുള്ള പ്രമേയം യു.എസ്.ജനപ്രതിനിധി സഭ അംഗീകരിച്ചു. ഭരണഘടനയുടെ 25ാമത് ഭേദഗതി ഉപയോഗിച്ചാണ് ട്രംപിനെ നീക്കം ചെയ്യുക. പ്രമേയം പാസായതോടെ അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി 25ാം ഭേദഗതിയുടെ നാലാം അനുച്ഛേദം ഉപയോഗിച്ച് പുറത്താക്കപ്പെടുന്ന പ്രസിഡന്റായി ട്രംപ് മാറും. നേരത്തെ ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് മൈക്ക് പെൻസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജനപ്രതിനിധി സഭയിൽ പ്രമേയം പാസാകുന്നത്.
പ്രസിഡന്റിനെ ഉടൻ നീക്കം ചെയ്യാനുള്ള ശ്രമവുമായി ഡമോക്രാറ്റുകൾ മുന്നോട്ടു നീങ്ങുകയാണ്. അടുത്ത ബുധനാഴ്ച ട്രംപിനെ പുറത്താക്കാനാണ് തീരുമാനം. ഈ മാസം 20 വരെ ട്രംപിന് കാലാവധി ബാക്കിയുണ്ട്.
 

Latest News