കോഴിക്കോട്- കോതമംഗലം എന്‍ജിനീയറിംഗ് കോളേജില്‍ പഠിച്ചു കൊണ്ടിരിക്കെ പക്ഷാഘാതത്തെ തുടര്‍ന്ന് മരിച്ച കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി നിഖിലയുടെ പേരില്‍ ഏര്‍പ്പെടുത്തിയ എക്‌സലന്‍സി അവാര്‍ഡ് ജെഡിടി ഇസ്ലാം പോളിടെക്‌നിക്കിലെ ജിഷ്ണക്കും നാഫിയ ഫൈറൂസിനും സമ്മാനിച്ചു.
നിഖിലയുടെ പൂര്‍വവിദ്യാലയമായ ജെ.ഡി.ടി ഇസ്ലാം പോളിടെക്‌നിക് കോളേജില്‍നിന്ന് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷമായി നല്‍കി വരുന്നതാണ് എക്‌സലന്‍സി അവാര്‍ഡ്.
പ്രിന്‍സിപ്പല്‍ മാനുവല്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജെ.ഡി.ടി ഇസ്ലാം ഓര്‍ഫനേജ് ആന്റ് എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ജോയിന്റ് സെക്രട്ടറി എം.പി. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. മെഹറൂഫ് രാജ് ബോധവല്‍ക്കരണ ക്ലാസ് നടത്തി.ശുഭ ആര്‍.എസ്, റുഖ്‌സാന ടി.പി, ഷാജഹാന്‍ നടുവട്ടം റസാഖ് വയനാട് എന്നിവര്‍ ആശംസ നേര്‍ന്നു. ഷബാന മന്‍സൂര്‍ സ്വാഗതവും
സെക്രട്ടറി പ്രസാദ് കണക്കശ്ശേരി നന്ദിയും പറഞ്ഞു.