പാലക്കാട്- പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധിപ്രതിമയിൽ ബി.െജ.പിയുടെ പതാക കെട്ടിയ കേസിലെ പ്രതിയെ പിടികൂടി. തിരുനെല്ലായ സ്വദേശിയാണ് പിടിയിലായത്. ഇയാൾ മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നു. ഗാന്ധി പ്രതിമയിൽ ബി.ജെ.പി പതാക കെട്ടിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുനനു. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭാ ചെയർപേഴ്‌സനെ ഉപരോധിച്ചിരുന്നു.






