Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കമലിനെ കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം- പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചാനലിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ സംവിധായകൻ കമലിനെതിരെ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിയാണ് ശ്രീകാര്യം പോലീസിൽ പരാതി നൽകിയത്. പ്രണയമീനുകളുടെ കടൽ എന്ന സിനിമയിൽ നായിക വേഷം നൽകി പീഡിപ്പിച്ചുവെന്ന് നേരത്തെ യുവനടി കമലിനെതിരെ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ഇത് നേരത്തെ നടന്ന സംഭവമാണെന്നും എല്ലാം സെറ്റിൽ ചെയ്തുവെന്നും കമൽ പറഞ്ഞിരുന്നു. ശിക്ഷ ലഭിക്കേണ്ടയാൾ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും കേസെടുക്കണമെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
 

Latest News