ജിദ്ദ- ബി.ആർ.സി ക്രിക്കറ്റ് ടൂർണമെന്റിൽ കാനറീസിനെ തകർത്ത് ഫ്‌ളെമിംഗോ ട്രോഫി കരസ്ഥമാക്കി. ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞടുത്ത കാനറീസ് 12 ഓവറിൽ 120 റൺസ് നേടി. ഫ്‌ളെമിംഗോ 11.4 ഓവറിൽ ഈ ലക്ഷ്യംമറികടന്നു. കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ ബി.ആർ.സി വാർഷിക മത്സര പരമ്പരയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
ഏറ്റവും നല്ല ബാറ്റ്‌സ്മാൻ, ബൗളർ, മാൻ ഓഫ് ദി സീരിസ് ട്രോഫികൾ ജരീർ കരസ്ഥമാക്കി. ഇഹ്‌സാനാണ് മാൻ ഓഫ് ദി ഫൈനൽ. ബി.ആർ.സി പ്രസിഡന്റ് എസ്.എം. നവാസിന്റെ അധ്യക്ഷതയിൽ നിയാസ് പാലക്കൽ വിജയികൾക്ക് ട്രോഫി കൈമാറി. പി.വി ആലു, സി.എ സുബൈർ, പി.എൻ.എം ഇക്ബാൽ, പാലക്കൽ മുസ്തഫ, ഒ.സാലു, കെ.എം ഫിറോസ്, പി.പി. സാലു, കെ.എം ഫൗസ്, കെ.ഹാരിസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. ജനറൽ സെക്രട്ടറി വാസിദ് അബ്ദുസമദ് സ്വാഗതവും ജനറൽ ക്യാപ്റ്റൻ മുഹാജിർ നന്ദിയും പറഞ്ഞു.