Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മദീനയിലെ ചരിത്ര കേന്ദ്രങ്ങളിൽ പ്രത്യേക കമ്മിറ്റിയുടെ സന്ദർശനം

മദീന- പ്രവാചക നഗരിയിലെ ഇസ്‌ലാമിക ചരിത്ര, പൈതൃക കേന്ദ്രങ്ങളിൽ വിഷൻ-2030 പദ്ധതിയുടെ ഭാഗമായ പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിനു കീഴിലെ ഇസ്‌ലാമിക് ചരിത്ര കേന്ദ്ര കമ്മിറ്റിയുടെ സന്ദർശനം. കമ്മിറ്റി പ്രസിഡന്റും ഡെപ്യൂട്ടി സാംസ്‌കാരിക മന്ത്രിയുമായ ഹാമിദ് ബിൻ മുഹമ്മദ് ഫായിസിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. മദീനയിലെ ഇസ്‌ലാമിക ചരിത്ര, പൈതൃക കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന വികസന പദ്ധതികളുടെ പുരോഗതികൾ നേരിട്ട് വിലയിരുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു സന്ദർശനം. 
മദീനയിലെ ഇസ്‌ലാമിക ചരിത്ര, പൈതൃക കേന്ദ്രങ്ങൾക്ക് വലിയ പ്രാധാന്യം കൽപിക്കുന്ന ഭരണാധികാരികളുടെ നിർദേശങ്ങളുടെ മൂർത്തീകരണമായും സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരന്റെ നിരീക്ഷണത്തിലുമാണ് കമ്മിറ്റിയുടെ സന്ദർശനമെന്ന് ഹാമിദ് ബിൻ മുഹമ്മദ് ഫായിസ് പറഞ്ഞു. ഈ കേന്ദ്രങ്ങൾക്ക് വലിയ ചരിത്ര പാരമ്പര്യമാണ് ഉള്ളത്. പ്രവാചകന്റെ കാലഘട്ടം മുതൽ സമകാലീന യുഗം വരെ കടന്നുപോയ ഘട്ടങ്ങളെ ഇവ പ്രതിഫലിപ്പിക്കുന്നു. ആസൂത്രണം ചെയ്തതു പ്രകാരമുള്ള സമയപരിധിക്കുള്ളിൽ വികസന പ്രക്രിയ തുടരുന്നതിനും, മുഴുവൻ ഇസ്‌ലാമിക ചരിത്ര, പൈതൃക കേന്ദ്രങ്ങളുടെ പുനരധിവാസവും വികസനവും ഉറപ്പാക്കുന്നതിനും ദേശീയ പൈതൃകങ്ങൾ പരിപാലിക്കേണ്ടതും നാശത്തിൽ നിന്ന് അവയെ സംരക്ഷിക്കേണ്ടതും വികസിപ്പിക്കേണ്ടതും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള സർവ പിന്തുണയും ഉറപ്പാക്കലും പ്രാധാന്യം അർഹിക്കുന്നു. 
പ്രദേശത്തിന്റെ മഹത്തായ നാഗരികതയെ പ്രതിഫലിപ്പിക്കുന്ന പുരാവസ്തു കേന്ദ്രങ്ങളാലും ഇസ്‌ലാമിക സ്മാരകങ്ങളാലും മദീന ഏറെ സമ്പന്നമാണ്. ഈ ചരിത്ര പൈതൃകം സംരക്ഷിക്കാനും പ്രവാചക നഗരിയുടെ പൈതൃക നിധികൾ സന്ദർശകർക്കു മുന്നിൽ ഉയർത്തിക്കാട്ടാനും ഇവയുടെ പ്രാധാന്യത്തെ കുറിച്ച് പുതുതലമുറയെ പരിചയപ്പെടുത്താനും കമ്മിറ്റി അതിയായി താൽപര്യപ്പെടുന്നതായി ഹാമിദ് ബിൻ മുഹമ്മദ് ഫായിസ് പറഞ്ഞു.
ഇസ്‌ലാമിക് ചരിത്ര കേന്ദ്ര കമ്മിറ്റി മേൽനോട്ടം വഹിക്കുന്ന മദീനയിലെ ഇസ്‌ലാമിക ചരിത്ര കേന്ദ്രങ്ങൾ നേരിട്ട് വീക്ഷിക്കാനും വികസന, പുരധിവാസ പദ്ധതികളുടെ പുരോഗതി നേരിട്ട് വിലയിരുത്താനും ലക്ഷ്യമിട്ടാണ് പ്രദേശത്ത് സന്ദർശനം നടത്തിയതെന്ന് പിൽഗ്രിംസ് സർവീസ് പ്രോഗ്രാം സി.ഇ.ഒ ഡോ.റാമി കൻസാറ പറഞ്ഞു. ഉഹദ്, സയ്യിദുശ്ശുഹദാ ചത്വരം, പരിസര പ്രദേശങ്ങൾ, ഖന്ദഖ്, ഏഴു മസ്ജിദുകൾ, ഉസ്മാൻ (റ) വിന്റെ കിണർ, ഗർസ് കിണർ, അൽഫസ്ഹ് മസ്ജിദ് എന്നിവിടങ്ങളിലാണ് ഇസ്‌ലാമിക് ചരിത്ര കേന്ദ്ര കമ്മിറ്റി സന്ദർശനം നടത്തിയത്. 


 

Tags

Latest News