അഖിലേഷിനെതിരെ രൂക്ഷവിമര്‍ശവുമായി ഉവൈസി; യു.പിയില്‍ വരുന്നത് 12 തവണ തടഞ്ഞു

വാരാണസി- സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ യു.പിയിലേക്ക് വരുന്നത് 12 തവണ തടഞ്ഞിട്ടുണ്ടെന്ന് ആള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) പ്രസിഡന്റ് ഓം പ്രകാശ് രാജ്ഭറിനോടൊപ്പം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്ഭര്‍ തന്റെ സുഹൃത്താണെന്നും യു.പിയില്‍ തങ്ങളുടെ കരുത്ത് കാണിക്കുമെന്നും ഉവൈസി പറഞ്ഞു. അഖിലേഷിന്റെ പാര്‍ലമെന്റ് മണ്ഡലമായ അസംഗഢിലടക്കം ഉവൈസി പൊതുയോഗങ്ങളില്‍ സംബന്ധിക്കുന്നുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തകരേയും പൊതുജനങ്ങളേയും കണ്ട് ഭാവി പരിപാടികള്‍ തയാറാക്കുമെന്ന് ഉവൈസി പറഞ്ഞു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിശാല സഖ്യമുണ്ടാക്കുമെന്നും ഉവൈസിയും രാജ്ഭറും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

Latest News