Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാലത്തിൽ നിന്ന് വീണ് ബാലന് ദാരുണാന്ത്യം

അൽബാഹ - അൽബാഹ പ്രവിശ്യയിൽ പെട്ട അൽമഖ്‌വായിൽ പാലത്തിൽ നിന്ന് വീണ് ബാലൻ ദാരുണമായി മരിച്ചു. അൽമഖ്‌വായിലെ ബതാത് താഴ്‌വരയിലുണ്ടായ വാഹനാപകടം വീക്ഷീക്കുന്നതിനിടെയാണ് പാലത്തിനു മുകളിൽ നിന്ന് ബാലൻ താഴേക്ക് പതിച്ചത്. ഏതാനും പേർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് മറിയുകയായിരുന്നു. റെഡ് ക്രസന്റ് പ്രവർത്തകരും സുരക്ഷാ വകുപ്പുകളും രക്ഷാപ്രവർത്തനം നടത്തുന്നത് 15 മീറ്റർ ഉയരമുള്ള പാലത്തിനു മുകളിൽ നിന്ന് വീക്ഷിക്കുന്നതിനിടെ ബാലൻസ് തെറ്റി ബാലൻ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലൻ സംഭവസ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസം വലിച്ചു. 
 

Tags

Latest News