പത്തു വയസ്സുകാരന് വെടിയേറ്റു; ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പാക് മന്ത്രാലയം വിളിപ്പിച്ചു

ഇസ്‌ലമാബാദ്- നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സേനയുടെ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ പ്രതിഷേധമറിയിക്കാന്‍ ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചു. നിയന്ത്രണ രേഖയില്‍ നടന്ന വെടിവപ്പില്‍ പത്തു വയസ്സുകാരന് ഗുരതര പരിക്കേറ്റിരുന്നു.
നിയന്ത്രണ രേഖയിലെ നെസാപിര്‍ സെക്ടറില്‍ ഇന്ത്യന്‍ സേന യാതൊരു പ്രകോപനവുമില്ലാതെയാണ് നിറയൊഴിച്ചതെന്നും മൊഹ്രി ഗ്രാമത്തിലെ  മുഹമ്മദ് സഹീറിന്റെ മകന്‍ മുഹമ്മദ് റാഫിക്ക് ഗുരുതര പരിക്കേറ്റുവെന്നും വിദേശ മന്ത്രാലയം അറിയിച്ചു.

 

Latest News