Sorry, you need to enable JavaScript to visit this website.

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ലൈഫ് മിഷനില്‍ സി.ബി.ഐ അന്വേഷണം തുടരും

കൊച്ചി- വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസില്‍ സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി. സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ലൈഫ്മിഷന്‍ സിഇഒക്കെതിരായ അന്വേഷണത്തിനുള്ള സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സി.ബി.ഐ നല്‍കിയ ഹരനജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്.
സി.ബി.ഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനെതിരെയുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി ഒക്ടോബറില്‍ രണ്ടുമാസത്തേക്കു സ്‌റ്റേ ചെയ്തിരുന്നു.

അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണു സി.ബി.ഐ കേസെടുത്തത്.

 

Latest News