പൂനെ- നാഗ്പൂരില്‍ നിന്ന് നഗരത്തിലേക്ക് പോകുകയായിരുന്ന സ്വകാര്യ ലക്ഷ്വറി ബസില്‍ രണ്ട് തവണ ബലാത്സംഗം ചെയ്യപ്പെട്ടതായി പൂനെ സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കി.
ബസ്സില്‍ ക്ലീനര്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയെന്ന് വാഷിം അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
പൂനെയിലെ രഞ്ജന്‍ഗാവ് പോലീസിലാണ് 21 കാരി പരാതി നല്‍കിയതെങ്കിലും സംഭവം നടന്നത് വാഷിം ജില്ലയിലായതിനാല്‍ പൂനെ പോലീസ് പരാതി വാഷിമിലെ മാലേഗാവ് പോലീസിന് കൈമാറി.
പീഡനത്തിനിരയായ യുവതിയുടെ മൊ ഴിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബസ് ക്ലീനര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.






