കൊച്ചി- തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽനിന്നും വിജയിച്ച എസ്.ഡി.പി.ഐ ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും ജനുവരി 15 ന് ആലുവയിൽ നടക്കും. വൈകീട്ട് 4.00 ന് ആലുവ ബാങ്ക് ജംഗ്ഷനിലെ അംബേദ്കർ സ്‌ക്വയറിൽ നടക്കുന്ന സ്വീകരണ സമ്മേളനം എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ അഞ്ചിടത്തുൾപ്പെടെ സംസ്ഥാനത്ത് നൂറ്റി രണ്ട് ജനപ്രതിനിധികൾ വിജയിച്ചിരുന്നു.
സ്വീകരണ സമ്മേളനത്തിൽ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് റൈഹാനത്ത് ടീച്ചർ, എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറക്കൽ, സംസഥാന സെക്രട്ടേറിയറ്റ് അംഗം പി.പി. മൊയ്തീൻ കുഞ്ഞ്, ജില്ലാ പ്രസിഡന്റ് ഷെമീർ മാഞ്ഞാലി, എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ഫസൽ റഹ്മാൻ, പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സലിം കുഞ്ഞുണ്ണിക്കര, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി വി.എം. ഫൈസൽ, എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം, വിമൻ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുനിത നിസാർ എന്നിവർ സംസാരിക്കും. പരിപാടിയിൽ സംസ്ഥാന-ജില്ലാ നേതാക്കൾ സംബന്ധിക്കും.






