ബംഗളൂരു- കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. കര്‍ണാകടയിലെ അങ്കോലയിലാണ് അപകടം. കാറപകടത്തില്‍ മന്ത്രിയുടെ ഭാര്യ വിജയ നായിക് മരിച്ചു.
മന്ത്രിയും കുടുംബവും യെല്ലാപൂരില്‍നിന്ന് ഗോകര്‍ണയിലേക്ക് വരികയായിരുന്നു. ഡ്രൈവർക്ക് നിയന്ത്രണം വിട്ടാണ് അപകടമെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു.
മന്ത്രി ശ്രീപദ് നായിക്കിന് ഗോവയില്‍ മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് ഫോണില്‍ നിര്‍ദേശം നല്‍കി.







