തിരുവനന്തപുരം-യു.ഡി.എഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് നേതൃയോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെട്ടിട്ടില്ലെന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് നേട്ടം കൊയ്യാമെന്ന വെള്ളം കോരിവെക്കുന്നതാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു. താരീഖ് അൻവറിനോടും ഘടകകക്ഷി നേതാക്കൾ കോൺഗ്രസിനെതിരെ പരാതി ഉന്നയിച്ചിട്ടില്ല. സമുദായ കക്ഷികളുടെ ആശങ്ക ദുരീകരിക്കാൻ യു.ഡി.എഫ് മുന്നിട്ടിറങ്ങും. കേരളത്തിന്റെ പരിച്ഛേദമാണ് യു.ഡി.എഫ് എന്ന് മതനേതാക്കൾക്ക് അറിയാം. അവർ അവരുടെ ആശങ്ക അറിയിച്ചിരുന്നു. അത് പരിഹരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.