തിരുവനന്തപുരം- കോവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നാട്ടിലോ, വിദേശത്തോ, ജോലി നേടുന്നതിനു സഹായിക്കുന്ന പരിശീലന പദ്ധതിയിൽ ചേരാൻ ഇപ്പോള്‍ അപേക്ഷിക്കാം.
സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്‍റെ (KASE) സെന്‍റർ ഓഫ് എക്സലന്‍സ് ആയ അങ്കമാലിയിലുള്ള എസ്പോയർ അക്കാദമിയിൽ വെച്ചായിരിക്കും പരിശീലനം.
പരിശീലന തുകയുടെ 75 ശതമാനം നോർക വഹിക്കും. 40 ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലും വിദേശത്തുമുള്ള തൊഴിലവസരങ്ങൾക്ക് സാധ്യതയുണ്ട്.
വിദേശത്ത് രണ്ടോ അധിലധികം വർഷമോ പ്രവൃത്തി പരിചയമുള്ള അപേക്ഷകർക്ക് മുൻഗണന.
ഓയിൽ & ഗ്യാസ് മേഖലയിൽ തൊഴിൽ നേടുന്നതിനാവശ്യമായ താഴെ പറയുന്ന കോഴ്സുകളിലാണ് പരിശീലനം നല്കുന്നത്.
1. ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ
2. പൈപ്പ് ഫാബ്രിക്കേഷൻ / ഫിറ്റർ.
3. ടിഗ്/ ആർക്ക് വെൽഡർ.
കൂടുതൽ വിവരങ്ങൾക്ക് 9072572998, 0484 2455959 ( ഓഫീസ് സമയം) [email protected] എന്നിവയിൽ ബന്ധപ്പെടാമെന്ന് നോർക്ക റൂട്ട്സ് പി.ആർ.ഒ. സലിൻ മാങ്കുഴി അറിയിച്ചു.