പീഡിപ്പിച്ചതിനുശേഷം രഹസ്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി; നാല് പ്രതികള്‍ അറസ്റ്റില്‍

ഭോപ്പാല്‍- നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം 45 കാരിയുടെ രഹസ്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി. മധ്യപ്രദേശിലെ സിദ്ദി ജില്ലയിലാണ് സംഭവം.
ഗുരതര നിലയില്‍ സ്ത്രീ ആശുപത്രിയിലാണ്. നാല് പ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭോപ്പാലില്‍നിന്ന് 672 കി.മീ കിഴക്കാണ് സിദ്ദി ജില്ല.

വെള്ളം ചോദിച്ചാണ് സംഘം വിധവയുടെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അതിക്രമിച്ച് കയറിയ പ്രതികള്‍ ബലാത്സംഗത്തിനുശേഷം ഇരുമ്പ് ദണ്ഡ് കൊണ്ട് ആക്രമിക്കുകയായിരുന്നു.

അയല്‍ക്കാരുടെ സഹായത്തോടെയാണ് സ്ത്രീ പോലീസില്‍ വിവരമറിയിച്ചത്.
റിവാ ആശുപത്രയില്‍ ശസ്ത്രക്രിയ നടത്തിയ സ്ത്രീയുടെ നില മെച്ചപ്പെട്ടതായി പോലീസ് അറിയിച്ചു.

 

Latest News