ഷിക്കാഗോയില്‍ വെടിവെപ്പ്  പരമ്പര, മൂന്ന് മരണം 

ഷിക്കാഗോ-അമേരിക്കയിലെ  ഷിക്കാഗോ നഗരത്തില്‍ അക്രമിയുടെ വെടിവെപ്പ്  പരമ്പര. നാല് മണിക്കൂറിനുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന്  കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതര പരിക്കല്‍ക്കുകയും ചെയ്തു. അക്രമിയായ ജേസണ്‍ നൈറ്റിങ്‌ഗേലിനെ (32) പോലീസ് ഒടുവില്‍ ഷിക്കാഗോ നഗരത്തിന്റെ അതിര്‍ത്തിയായ എവന്‍സ്റ്റനില്‍ വെടിവച്ചു കൊന്നു.
അക്രമത്തിനു പിന്നിലുള്ള കാരണം  വെളിവായിട്ടില്ല. മുപ്പതുകാരനായ ഷിക്കാഗോ സര്‍വകലാശാല വിദ്യാര്‍ഥിയെ ഇന്നലെ ഉച്ചയ്ക്കു ശേഷം കൊന്നുകൊണ്ടാണ് ജേസണ്‍ അക്രമത്തിനു തുടക്കമിട്ടത്. തുടര്‍ന്ന് ഒരു സെക്യൂരിറ്റി ഗാര്‍ഡിനെയും 20 വയസ്സുകാരനെയും വക വരുത്തി. ആറ് പേര്‍ മരിച്ചതായും മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായും ചില ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Latest News